15 വർഷം തികയുന്നതുവരെ കാത്തിരിക്കില്ല, സർക്കാർ വണ്ടികൾ അതിനു മുമ്പേ ലേലം ചെയ്യും; പുതിയ തീരുമാനത്തിനു പിന്നിൽ

തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾ 15 വർഷക്കാലാവധി കഴിയുന്നതുവരെ കാത്തിരിക്കാതെ നേരത്തേ വിൽക്കും. രജിസ്‌ട്രേഷൻ റദ്ദാകുന്നതിനുമുൻപേ വിൽപ്പനനടത്തി പരമാവധി തുക മുതൽക്കൂട്ടുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. രജിസ്‌ട്രേഷൻ റദ്ദായ വാഹനങ്ങൾ പൊളിക്കാൻമാത്രമേസാധിക്കു. അതിനുമുമ്പ് ലേലംചെയ്ത് വിൽക്കുകയാണെങ്കിൽ വ്യക്തികൾക്ക് വാങ്ങി ഉപയോഗിക്കാനാകും. നിലവിൽ സർക്കാർ വാഹനങ്ങൾക്കുമാത്രമാണ് 15 വർഷക്കാലാവധി നിയമം ബാധകം. സ്വകാര്യവാഹനങ്ങൾക്ക് അടുത്ത അഞ്ചുവർഷത്തേക്കും ഉപയോഗക്ഷമത അനുസരിച്ച് പിന്നീടും രജിസ്‌ട്രേഷൻ പുതുക്കി എടുക്കാനാകും. പൊളിക്കൽനയമനുസരിച്ച് രജിസ്‌ട്രേഷൻ റദ്ദായ 3591 സർക്കാർ വാഹനങ്ങൾ ലേലംചെയ്യാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പമാണ് പഴയവാഹനങ്ങളുടെ വിൽപ്പനയും … Continue reading 15 വർഷം തികയുന്നതുവരെ കാത്തിരിക്കില്ല, സർക്കാർ വണ്ടികൾ അതിനു മുമ്പേ ലേലം ചെയ്യും; പുതിയ തീരുമാനത്തിനു പിന്നിൽ