ഗോകുലം ഗോപാലനെ പൂട്ടുമോ? വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: ഫെമ നിയമലംഘനം നടത്തിയെന്ന കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെൻറ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ​ഗോപാലന്റെ മൊഴിയെടുക്കുന്നത്. ഗോകുലം ഗോപാലൻറെ ഉടമസ്ഥതയിലുളള ചിട്ടി സ്ഥാപനം വഴി അറുനൂറ് കോടിയോളം രൂപയുടെ വിദേശ നാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നെന്നാണ് ആക്ഷേപം. ​ഗോകുലത്തിന്റെ ചെന്നൈയിലെ കേന്ദ്ര ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് പ്രാഥമിക മൊഴിയെടുക്കലും പൂർത്തിയായി. ഇതിന്റെ തുടർച്ചയായാണ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ​ഗോപാലനെ ചോദ്യം … Continue reading ഗോകുലം ഗോപാലനെ പൂട്ടുമോ? വീണ്ടും ചോദ്യം ചെയ്യുന്നു