കൊല്ലം കുരീപ്പുഴയിൽ മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു; ഗ്യാസ്‌കുറ്റികൾ പൊട്ടിത്തെറിച്ചു: വീഡിയോ

കൊല്ലം കുരീപ്പുഴയിൽ മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു കൊല്ലം അഷ്ടമുടിക്കായലിൽ മത്സ്യബന്ധനബോട്ടുകൾ കെട്ടിയിട്ടിരുന്നിടത്ത് വൻ തീപിടിത്തം. കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൽ ക്ഷേത്രത്തിനടുത്തായാണ് അഗ്നിബാധ. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഗ്യാസ്‌കുറ്റികൾ പൊട്ടിത്തെറിക്കുന്നതിനാൽ ആർക്കും അടുത്തേക്ക് പോവാൻ പറ്റാത്ത അവസ്ഥയാണ്. സമീപത്തുള്ള ചീനവലകൾക്കും തീപിടിച്ചിട്ടുണ്ട്. മൂന്നേ മുക്കാലോടെ ഫയർഫോഴ്‌സ് എത്തിയിട്ടുണ്ട്. നാട്ടുകാരും തടിച്ചുകൂടിയിട്ടുണ്ട്. ആർക്കും അടുത്തേക്ക് പോവാൻ പറ്റാത്ത അവസ്ഥയാണ്. ഫയർഫോഴ്‌സിനും അടുത്തേക്ക് അടുക്കാൻ പറ്റിയിട്ടില്ല. തമിഴ്‌നാട് സ്വദേശികളുടെ ബോട്ടുകളാണ് ഏറെയും. നവംബർ 22ന് സമാനമായ സംഭവം ഉണ്ടായിരുന്നു. … Continue reading കൊല്ലം കുരീപ്പുഴയിൽ മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു; ഗ്യാസ്‌കുറ്റികൾ പൊട്ടിത്തെറിച്ചു: വീഡിയോ