മൂന്നര വയസുകാരി പീഡനത്തിനിരയായെന്ന കേസിൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് മൊഴി; അച്ഛന്റെ സഹോദരൻ അറസ്റ്റിൽ

അമ്മ പുഴയിൽ എറിഞ്ഞുകൊന്ന മൂന്നര വയസുകാരി പീഡനത്തിനിരയായെന്ന കേസിൽ കസ്റ്റഡിയിലെടുത്ത കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പോക്സോ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുട്ടിക്കെതിരേ ഇയാൾ ലൈംഗികാതിക്രമം നടത്തിയിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗിക പീഡനത്തിനിരയായതിന്‍റെ സൂചനകൾ കണ്ടെത്തിയിരുന്നു. വീട്ടിനുള്ളിൽവെച്ചുതന്നെയാണ് കുട്ടി പീഡനത്തിനിരയായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളുടെയും കുട്ടിയുടെ ബന്ധുക്കളിൽനിന്ന് ലഭിച്ച മൊഴിയുടേയും പശ്ചാത്തലത്തിലാണ് കുട്ടിയുടെ … Continue reading മൂന്നര വയസുകാരി പീഡനത്തിനിരയായെന്ന കേസിൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് മൊഴി; അച്ഛന്റെ സഹോദരൻ അറസ്റ്റിൽ