കു​ടും​ബ വ​ഴ​ക്ക്; സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ അതിക്രമിച്ചു ക​യ​റി യുവതിയെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ അതിക്രമിച്ചു ക​യ​റി യുവതിക്കെതിരെ ഭർത്താവിന്റെ വധശ്രമം. സംഭവം ഉ​ടു​മ്പ​ൻ​ചോ​ല സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ. കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർന്നാണ് രജി​സ്ട്രാ​ർ ഓ​ഫിസ് ജീ​വ​ന​ക്കാ​രി കൂടിയായ​ ഭാര്യയുടെ ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ പ്രതി ശ്രമിച്ചത്. കേസിൽ നെ​ടു​ങ്ക​ണ്ടം മോ​ഡീ​ഹൗ​സി​ൽ മ​നോ​ജി​നെ​യാ​ണ്(54) പോലീസ് അറസ്റ്റ് ചെയ്തത്. തി​ങ്ക​ളാ​ഴ്ച ഓ​ഫി​സ് പ്ര​വ​ർത്ത​ന​സ​മ​യ​ത്തായിരുന്നു പ്രതിയുടെ അതിക്രമം. മു​ണ്ടി​യെ​രു​മ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ടു​മ്പ​ൻ​ചോ​ല സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ കയറി ഇയാൾ ഭാ​ര്യ​യു​ടെ മു​ടി​ക്കു​ത്തി​ന് പി​ടി​ച്ച് വ​ലി​ച്ചി​ഴ​ക്കു​ക​യും, ശേഷം ക​ത്തി​കൊ​ണ്ട്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. … Continue reading കു​ടും​ബ വ​ഴ​ക്ക്; സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ അതിക്രമിച്ചു ക​യ​റി യുവതിയെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ