ട്രെയിനിൽ മോഷണശ്രമത്തിനിടെ പിടിവലി; ഡോക്ടർ ദമ്പതിമാർ ട്രെയിനിൽ നിന്നും വീണു, യുവാവിന്റെ കൈപ്പത്തി അറ്റു; യുവതിക്കും ഗുരുതര പരിക്ക്

ഓടുന്ന ട്രെയിനില്‍നിന്ന് വീണ് ഡോക്ടര്‍മാരായ ദമ്പതിമാര്‍ക്ക് ഗുരുതരപരിക്ക്. ട്രെയിനിനടിയില്‍പ്പെട്ട് ഭര്‍ത്താവിന്റെ ഇടതുകൈപ്പത്തിയുടെ ഒരുഭാഗം അറ്റുപോയി. മുംബൈ കാഞ്ചൂര്‍മാര്‍ഗില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കവര്‍ച്ചാശ്രമം തടയുന്നതിനിടെയാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെ എല്‍ടിടി സ്‌റ്റേഷനില്‍നിന്ന് ട്രെയിന്‍ പുറപ്പെട്ട് 15 മിനിറ്റ് പിന്നിട്ടതിന് പിന്നാലെയായിരുന്നു കവര്‍ച്ചാശ്രമം നടന്നത്.ആയുര്‍വേദ ഡോക്ടറായ യോഗേഷ് ദേശ്മുഖ്(50), ഭാര്യ ഡോ. ദീപാലി(44) എന്നിവര്‍ക്കാണ് ട്രെയിനില്‍നിന്ന് വീണ് പരിക്കേറ്റത്. മുംബൈ എല്‍ടിടി-നന്ദേഡ് സ്‌പെഷ്യല്‍ ട്രെയിനിലെ എസ്-4 കോച്ചിലെ യാത്രക്കാരായിരുന്നു ഇരുവരും. യുവതിയുടെ നഷ്ടപ്പെട്ട ബാഗില്‍ 5000 രൂപയോളമാണ് … Continue reading ട്രെയിനിൽ മോഷണശ്രമത്തിനിടെ പിടിവലി; ഡോക്ടർ ദമ്പതിമാർ ട്രെയിനിൽ നിന്നും വീണു, യുവാവിന്റെ കൈപ്പത്തി അറ്റു; യുവതിക്കും ഗുരുതര പരിക്ക്