ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ ഒടുക്കേണ്ടെന്ന് ഡി.ജി.പി! ഇളവ് ചിലതരം ഡ്യൂട്ടികൾക്ക് മാത്രം

തിരുവനന്തപുരം: ചിലതരം ഡ്യൂട്ടിക്കിടെ ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ ഒടുക്കേണ്ടെന്ന് ഡി.ജി.പി ഷേയ്ക്ക് ദർവേഷ് സാഹിബിന്റെ നിർദ്ദേശം വി.ഐ.പികൾക്കുള്ള അകമ്പടി, കേസ് അന്വേഷണം, അടിയന്തരസാഹചര്യം എന്നിവയ്ക്കുള്ള യാത്രകളിലെ അമിത വേഗം,​ റെഡ് സിഗ്നൽ മറികടക്കൽ എന്നിവയ്ക്കാണ് ഇളവ് നൽകിയത്. എന്നാൽ, സീറ്റ് ബെൽറ്റും​ ഹെൽമെറ്റും ധരിക്കാതിരുന്നാൽ പിഴ ഒടുക്കണം എന്നാണ് നിർദേശം. നിശ്ചിത സമയത്തിനുള്ളിൽ ഈ പിഴ അടച്ച് വിവരം ജില്ലാ പൊലീസ് മേധാവിമാരെ പൊലീസുകാർ അറിയിക്കണം. പൊലീസ് വാഹനങ്ങളുടെ ട്രാഫിക് നിയമ ലംഘനത്തിന് … Continue reading ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ ഒടുക്കേണ്ടെന്ന് ഡി.ജി.പി! ഇളവ് ചിലതരം ഡ്യൂട്ടികൾക്ക് മാത്രം