പൊറോട്ടയില്‍ പൊതിഞ്ഞ പന്നിപ്പടക്കം കടിച്ചു; പശുവിന് ഗുരുതര പരിക്ക്

പാലക്കാട്: പൊറോട്ടയില്‍ പൊതിഞ്ഞ പന്നിപ്പടക്കം കടിച്ച് പശുവിന് ഗുരുതര പരിക്ക്. പാലക്കാട് പുതുനഗരത്തിലാണ് സംഭവം. പന്നിപ്പടക്കം കടിച്ചതിനെ തുടർന്ന് പശുവിന്റെ വായ പൊട്ടിത്തെറിച്ചു. പുതുനഗരം സ്വദേശിയായ സതീശന്റെ പശുവിനാണ് പരിക്കേറ്റത്. കാട്ടുപന്നിക്കായി പൊറോട്ടയിൽ പൊതിഞ്ഞുവെച്ച പടക്കം പശു കടിക്കുകയായിരുന്നു. മേയാൻ വിട്ട പശു പൊറോട്ട കഴിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ പുതുനഗരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പശുവിന് പരിക്കു പറ്റിയതോടെ തന്റെ ഉപജീവനമാർഗമാണ് ഇല്ലാതായതെന്ന് ഉടമ സതീഷ് പറഞ്ഞു. കൊയ്ത് കഴിഞ്ഞ പാടത്താണ് പടക്കം പൊറോട്ടയിൽ പൊതിഞ്ഞ് … Continue reading പൊറോട്ടയില്‍ പൊതിഞ്ഞ പന്നിപ്പടക്കം കടിച്ചു; പശുവിന് ഗുരുതര പരിക്ക്