വന്ദേഭാരതിൽ കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകി; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കണ്ണൂർ: മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിൽ (20631) കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയെന്ന പരാതിയിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. യാത്രക്കാരുടെ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് റെയിൽവേ ഡിവിഷണൽ മാനേജർക്ക് നോട്ടീസയക്കുകയായിരുന്നു. പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ പരാതി പരിശോധിച്ച ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂൺ 26ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഈ കേസ് … Continue reading വന്ദേഭാരതിൽ കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകി; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ