സ്ത്രീകളുടെ വാർഡിലെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണു

കൊച്ചി: സർക്കാർ ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിലെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണു.എറണാകുളം ജനറൽ ആശുപത്രിയിലാണ് സംഭവം. പ്രസവം നിർത്തുന്നതിനായി സ്ത്രീകളെ പാർപ്പിക്കുന്ന വാർഡിലാണ് മേൽക്കൂരയിൽ നിന്ന് കോൺഗ്രീറ്റ് പാളി അടർന്നുവീണക്. സംഭവം നടക്കുമ്പോൾ മുറിയിൽ സ്ത്രീകളും കുഞ്ഞുങ്ങളുമുണ്ടായിരുന്നെങ്കിലും പരുക്കേക്കാതെ രക്ഷപ്പെട്ടു. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിലേക്ക് നയിച്ചത്. അടുത്തിടെ പ്രസവിച്ച അമ്മയും കുഞ്ഞും അടക്കം എട്ട് പേർ സംഭവം നടക്കുന്ന സമയത്ത് മുറിയിലുണ്ടായിരുന്നു. വാർഡിൻറെ ഒരു ഭാഗത്തെ മേൽക്കൂരയിൽ നിന്നാണ് കോൺക്രീറ്റ് ഭാഗം അടർന്ന് താഴേക്ക് വീണത്. തുടർന്ന് … Continue reading സ്ത്രീകളുടെ വാർഡിലെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണു