സമൂഹവിവാഹത്തിൽ വിവാഹിതരാകുന്നവർക്ക് താലിമാലയും രണ്ടു ലക്ഷം രൂപയും; ഇടുക്കിയിൽ നിന്ന് വണ്ടിയും പിടിച്ച് ആലപ്പുഴയിൽ എത്തിയപ്പോൾ നൽകിയത് താലിയും വസ്ത്രങ്ങളും മാത്രം; വിവാഹം വേണ്ടെന്ന് വച്ചത് ആദിവാസി വിഭാഗത്തിൽപ്പെട്ട 22 വധുവരന്മാർ

ചേർത്തല: സമൂഹവിവാഹത്തിൽ വിവാഹിതരാകുന്നവർക്ക് താലിമാലയും രണ്ടു ലക്ഷം രൂപയും വാഗ്ദാനം നൽകി പറ്റിച്ചെന്ന് പരാതി. ചേർത്തലയിലാണ് സംഭവം. ചേർത്തല വാരനാട് അഖിലാജ്ഞലി ഓഡിറ്റോറിയത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ചേർത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന സൽസ്നേഹഭവൻ സൊസൈറ്റിയായിരുന്നു സംഘാടകർ. ഇതര ജില്ലയിൽ നിന്നുള്ളവരെയാണ് ദമ്പതികളായി തിരഞ്ഞെടുത്തത്. ഇടുക്കി മുതുകാൻ മന്നൻ സമുദായത്തിൽ നിന്ന് മാത്രം 22 ദമ്പതികൾ ഉണ്ടായിരുന്നു. താലിമാലയും രണ്ടു ലക്ഷം രൂപയും നൽകാമെന്ന് പറഞ്ഞായിരുന്നു സംഘാടകർ വിവാഹ വാഗ്ദാനം ചെയ്തതെന്ന് സമുദായ നേതാവ് തങ്കൻ മാധ്യമങ്ങളോട് പറഞ്ഞു. … Continue reading സമൂഹവിവാഹത്തിൽ വിവാഹിതരാകുന്നവർക്ക് താലിമാലയും രണ്ടു ലക്ഷം രൂപയും; ഇടുക്കിയിൽ നിന്ന് വണ്ടിയും പിടിച്ച് ആലപ്പുഴയിൽ എത്തിയപ്പോൾ നൽകിയത് താലിയും വസ്ത്രങ്ങളും മാത്രം; വിവാഹം വേണ്ടെന്ന് വച്ചത് ആദിവാസി വിഭാഗത്തിൽപ്പെട്ട 22 വധുവരന്മാർ