നഗരസഭയിലെ കുടുംബശ്രീ ഹോട്ടല്‍ കൗണ്‍സിലര്‍ തന്നെ ബിനാമി പേരില്‍ നടത്തുന്നു; ആരോപണം ഉന്നയിച്ച മാധ്യമ പ്രവർത്തകന് മർദ്ദനം; സംഭവം തൃക്കാക്കരയില്‍

കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ മാധ്യമ പ്രവര്‍ത്തകനെ സിപിഐ നേതാവായ നഗരസഭ കൗണ്‍സിലര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. നഗരസഭയിലെ കുടുംബശ്രീ ഹോട്ടല്‍ കൗണ്‍സിലര്‍ തന്നെ ബിനാമി പേരില്‍ നടത്തുന്നെന്ന ആരോപണത്തെ കുറിച്ച് പൊതുഇടത്ത് വച്ച് സംസാരിച്ചതിന്‍റെ പേരിലായിരുന്നു മര്‍ദനം. അതേസമയം മര്‍ദനമേറ്റത് തനിക്കാണെന്ന വാദവുമായി കൗണ്‍സിലറും ചികിത്സ തേടിയിട്ടുണ്ട്. ദീപിക ദിനപത്രത്തിന്‍റെ പ്രാദേശിക ലേഖകന്‍ ശിവശങ്കര പിള്ളയാണ് സിപിഐ കൗണ്‍സിലര്‍ ഡിക്സന്‍റെ മര്‍ദനത്തിന് ഇരയായതെന്നാണ് പരാതി. നഗരസഭയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഹോട്ടല്‍ ബിനാമി പേരില്‍ ഡിക്സനാണ് നടത്തുന്നതെന്ന് … Continue reading നഗരസഭയിലെ കുടുംബശ്രീ ഹോട്ടല്‍ കൗണ്‍സിലര്‍ തന്നെ ബിനാമി പേരില്‍ നടത്തുന്നു; ആരോപണം ഉന്നയിച്ച മാധ്യമ പ്രവർത്തകന് മർദ്ദനം; സംഭവം തൃക്കാക്കരയില്‍