ബാലരാമപുരത്ത് ക്രൂരമായി കൊലചെയ്യപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മക്കെതിരെ തട്ടിപ്പ് കേസ്

തിരുവനന്തപുരം: ബാലരാമപുരത്ത് ക്രൂരമായി കൊലചെയ്യപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മ ശ്രീതുവിനെതിരെ തട്ടിപ്പിന് കേസെടുക്കാൻ പൊലീസ്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് പോലീസ് കേസെടുക്കുന്നത്. ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥ എന്ന് പരിചയപ്പെടുത്തി ആളുകളിൽ നിന്നും പണം വാങ്ങിയെന്നാണ് പരാതി. നിലവിൽ തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് പരാതികളിലാണ് ബാലരാമപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ശ്രീതു ദേവസ്വം ബോർഡിൽ ജോലിചെയ്യുന്നുവെന്നാണ് മറ്റുള്ളവരെ ധരിപ്പിച്ചിരുന്നത്. എന്നാൽ അന്വേഷണത്തിൽ ശ്രീതു ദേവസ്വംബോർഡിലെ ജീവനക്കാരിയല്ലെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. … Continue reading ബാലരാമപുരത്ത് ക്രൂരമായി കൊലചെയ്യപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മക്കെതിരെ തട്ടിപ്പ് കേസ്