വർഷങ്ങളായി ഇതുതന്നെ പണി; എക്സൈസ് എത്തുമ്പോൾ പട്ടിയെ അഴിച്ചുവിടും; ഒടുവിൽ കഞ്ചാവ് മൊത്ത വ്യാപാരി പിടിയിൽ

ചെറുതോണിയിൽ കഞ്ചാവുമായി കഞ്ചാവ് മൊത്ത വ്യാപാരി പിടിയിൽ. ഇടുക്കി ചെറുതോണിയിൽ മൂന്ന് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. ഇടുക്കി സ്വദേശി വടക്കേടത്ത് വീട്ടിൽ ഷിബു ലാൽ (33) ആണ് അറസ്റ്റിലായത്. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത്കുമാർ.ടി യുടെ നേതൃത്വത്തിൽ ഇടുക്കി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്നും 3.170 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ഉണക്ക കഞ്ചാവ് വീട്ടിനുള്ളിൽ സൂക്ഷിച്ച് വച്ച് വിൽപ്പന നടത്തിവരുകയായിരുന്നു പ്രതി. വർഷങ്ങളായി … Continue reading വർഷങ്ങളായി ഇതുതന്നെ പണി; എക്സൈസ് എത്തുമ്പോൾ പട്ടിയെ അഴിച്ചുവിടും; ഒടുവിൽ കഞ്ചാവ് മൊത്ത വ്യാപാരി പിടിയിൽ