അത് ഹാക്കിം​ഗ് അല്ല, കള്ളൻ കപ്പലിൽ തന്നെ; രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ സിപിഎമ്മിന്റെ ഫേസ്‌ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്‌തത് അഡ്‌മിൻ തന്നെ

പത്തനംതിട്ട: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫേസ്‌ബുക്ക് പേജിൽ വന്ന സംഭവം ഹാക്കിംഗ് അല്ലെന്ന് കണ്ടെത്തി. പേജിന്റെ അഡ്‌മിൻമാരിൽ ഒരാൾ തന്നെയാണ് വീഡിയോ അപ്‌ലോഡ് ചെയ്‌തതെന്നാണ് വ്യക്തമായിരിക്കുന്നത്. തുടർന്ന് അഡ്‌മിൻ പാനൽ ജില്ലാ കമ്മിറ്റി ഉടൻ അഴിച്ചുപണിതിരുന്നു. പാലക്കാട് എന്ന സ്‌നേഹവിസ്‌മയം എന്നുള്ള തലവാചകത്തോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രമോഷൻ വീഡിയോ സിപിഎം പത്തനംതിട്ട നേതൃത്വത്തിന്റെ പേരിലെന്ന് സൂചനയുള്ള പേജിൽ വന്നത്. സിപിഎമ്മിന്റെ പേജ് വഴി വീഡിയോ പുറത്ത് വന്നതോടെ ജില്ലാ … Continue reading അത് ഹാക്കിം​ഗ് അല്ല, കള്ളൻ കപ്പലിൽ തന്നെ; രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ സിപിഎമ്മിന്റെ ഫേസ്‌ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്‌തത് അഡ്‌മിൻ തന്നെ