അതിർത്തി ചെക്ക്പോസ്റ്റുകളിൽ വഴിപാട് പോലെ കൈക്കൂലി; വകുപ്പിന് നാണക്കേടെന്ന് ഗതാഗത കമ്മീഷണർ

പാലക്കാട്: കൈക്കൂലിയും അഴിമതിയും കാരണം വാളയാർ ഉൾപ്പെടെയുള്ള അതിർത്തി ചെക്ക്പോസ്റ്റുകൾ ഗതാഗത വകുപ്പിന് നാണക്കേടെന്ന് ഗതാഗത കമ്മീഷണർ സി.എച്ച്.നാഗരാജു. ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ ചോദിക്കാതെ തന്നെ പണം നൽകുന്ന രീതിയാണ് നിലവിലുള്ളത്. വെർച്ച്വൽ ചെക്പോസ്റ്റുകൾ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും ഗതാഗത കമ്മീഷണർ പാലക്കാട് പറഞ്ഞു. ചെക്ക്പോസ്റ്റ് എന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യം പറയുന്നതാണ്. ഇടയ്ക്കിടെ വിജിലൻസ് റെയ്ഡ് നടക്കുമ്പോഴും കൈക്കൂലി വാങ്ങുന്നത് തുടരുകയാണ്. അതിനാൽ തന്നെ ഗതാഗത വകുപ്പിന് ഇതൊരു നാണക്കേടാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ … Continue reading അതിർത്തി ചെക്ക്പോസ്റ്റുകളിൽ വഴിപാട് പോലെ കൈക്കൂലി; വകുപ്പിന് നാണക്കേടെന്ന് ഗതാഗത കമ്മീഷണർ