സ്കൂട്ടറിൽ അമിതവേഗത്തിലെത്തി; ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവർക്ക് സ്കൂട്ടർ യാത്രികന്റെ ക്രൂരമർദ്ദനം

കണ്ണൂരിൽ സ്കൂട്ടറിൽ അമിത വേഗത്തിലെത്തിയത് ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവർക്ക് സ്കൂട്ടർ യാത്രികന്റെ ക്രൂരമർദനം. ന്യൂ മാഹി പെരിങ്ങാടിയിൽ വച്ച് നടന്ന സംഭവത്തിൽ പെരിങ്ങാടി സ്വദേശി രാഗേഷിനാണ് മർദനമേറ്റത്. സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരനായ മുഹമ്മദ് ഷബിനെ പോലീസ് പിടികൂടി. ജാഗേഷിന്റെ ഓട്ടോ തടഞ്ഞ് നിർത്തിയ ശേഷമായിരുന്നു മർദിച്ചത്. കുടുംബത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്നു രാഗേഷ്. ഇതിനിടെയാണ് അമിത വേഗത്തിൽ വാഹനമോടിച്ച യുവാവിനെ ചോദ്യം ചെയ്തത്. ഇതോടെ യുവാവ് രാഗേഷിനെ മര്‍ദിച്ച് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. അച്ഛനെ മർദിക്കുന്നതു കണ്ട രാഗേഷിന്‍റെ … Continue reading സ്കൂട്ടറിൽ അമിതവേഗത്തിലെത്തി; ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവർക്ക് സ്കൂട്ടർ യാത്രികന്റെ ക്രൂരമർദ്ദനം