ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാശ്രമം; യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി; ഒപ്പമുണ്ടായിരുന്ന യുവതിയെ തിരയുന്നു

ആലപ്പുഴയിൽ ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസ് എത്തി രക്ഷപ്പെടുത്തി. യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെയാണു സംഭവം. പൊലീസ് എത്തിയപ്പോൾ യുവാവ് മുറിക്കുള്ളിൽ തൂങ്ങിയനിലയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതി കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. യുവതിയെ പൊലീസ് തിരയുന്നു. നോർത്ത് ആര്യാട് ഉള്ളടത്തറ വീട്ടിൽ ഷിജിൻ (36) എന്ന മേൽവിലാസമാണ് യുവാവ് ലോഡ്ജിലെ റജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു യഥാർഥ വിലാസമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. English summary : Attempted … Continue reading ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാശ്രമം; യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി; ഒപ്പമുണ്ടായിരുന്ന യുവതിയെ തിരയുന്നു