റെയിൽവേ ട്രാക്കിൽ ഇരുമ്പുദണ്ഡ് കയറ്റിവച്ച് ചെറിയ കഷണങ്ങളാക്കി മോഷ്ടിക്കാൻ ശ്രമം; ഒഴിവായത് വൻ ദുരന്തം

തൃശൂർ: റെയിൽവേ ട്രാക്കിൽ ഇരുമ്പുദണ്ഡ് കയറ്റിവച്ച് ചെറിയ കഷണങ്ങളാക്കി മോഷ്ടിക്കാൻ ശ്രമം. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി ഹരി(38) പിടിയിൽ. ഇതുവഴി കടന്നുപോയ ഗുഡ്‌സ് ട്രെയിൻ ട്രാക്കിൽ കിടന്ന ഇരുമ്പ് ദണ്ഡിൽ കയറിയെങ്കിലും തെറിച്ചുപോയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ട്രാക്കിന് കേടുപാടുണ്ടായി. ഇന്നലെ പുലർച്ചെ 4.55ന് തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് നൂറ് മീറ്റർ അകലെയായിരുന്നു സംഭവം നടന്നത്. ട്രാക്കിലൂടെ ട്രെയിൻ കടന്നയുടനെ ഗുഡ്‌സ് ട്രെയിന്റെ ലോക്കോ പൈലറ്റാണ് റെയിൽവേ സ്റ്റേഷനിൽ ഇക്കാര്യം അറിയിച്ചത്. ഉടൻ തന്നെ റെയിൽവേ … Continue reading റെയിൽവേ ട്രാക്കിൽ ഇരുമ്പുദണ്ഡ് കയറ്റിവച്ച് ചെറിയ കഷണങ്ങളാക്കി മോഷ്ടിക്കാൻ ശ്രമം; ഒഴിവായത് വൻ ദുരന്തം