ഏതു നിമിഷവും ഒറ്റക്കൊമ്പനും പടയപ്പയും പാഞ്ഞടുത്തേക്കാം;മൂന്നാറിലെത്തുന്നവർ പേടിച്ചാണ് പുറത്തിറങ്ങുന്നത്

കൃഷി നശിപ്പിച്ചും തൊഴിലാളികൾക്ക് നേരെ പാഞ്ഞടുത്തും കാട്ടാനകൾ ഭീതി പരത്തുന്നു. മൂന്നാറിലെ ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി പടയപ്പയും ഒറ്റക്കൊമ്പനും. സൈലന്റ് വാലി എസ്റ്റേറ്റിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പടയപ്പ കൃഷി നശിപ്പിച്ചു. സൈലന്റ് വാലി രണ്ടാം ഡിവിഷനിലെ ഗണപതിയമ്മാൾ, സെൽവരാജ് എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. വാഴ, പച്ചക്കറി തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. സെൽവരാജിന്റെ വീടിന് മുമ്പിൽ ഉണ്ടായിരുന്ന വേലി തകർത്താണ് പടയപ്പ കൃഷിസ്ഥലത്ത് കയറിയത്. മണിക്കൂറുകളോളം തൊഴിലാളിലയങ്ങൾക്ക് സമീപം നടന്ന ആന പ്രദേശത്ത് … Continue reading ഏതു നിമിഷവും ഒറ്റക്കൊമ്പനും പടയപ്പയും പാഞ്ഞടുത്തേക്കാം;മൂന്നാറിലെത്തുന്നവർ പേടിച്ചാണ് പുറത്തിറങ്ങുന്നത്