നാളെ കൊച്ചിയിലെ നിരോധിത മേഖലകളിൽ ഹോൺ മുഴക്കരുതേ; പണി കിട്ടും

കൊച്ചി: കൊച്ചിയിൽ നാളെ ഹോൺ വിരുദ്ധ ദിനം ആചരിക്കും. സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരമാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിരോധിത മേഖലകളിൽ ഹോൺ മുഴക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അമിതമായി ഹോൺ മുഴക്കുന്നതിനാലുള്ള ശബ്​ദ മലിനീകരണത്തെയും ആരോ​ഗ്യപ്രശ്നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കാൻ വേണ്ടിയാണ് സിറ്റി പൊലീസ് കമ്മീഷണറേറ്റിന്റെ പരിധിയിൽ ഹോൺ വിരുദ്ധ ​ദിനം ആചരിക്കുന്നത്. ‘നോ ഹോൺ ഡേ’യുടെ ഭാ​ഗമായി പ്രത്യേക ഊർജിത പരിശോധനകളും നടക്കും. ബസ് സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ച് ബോധവത്ക്കരണം … Continue reading നാളെ കൊച്ചിയിലെ നിരോധിത മേഖലകളിൽ ഹോൺ മുഴക്കരുതേ; പണി കിട്ടും