അ​മ്മു സ​ജീ​വി​ന്‍റെ മ​ര​ണം; കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർത്ത് പോലീസ്

പ​ത്ത​നം​തി​ട്ട: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി അ​മ്മു സ​ജീ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർത്തു. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മം കൂ​ടിയാണ് കൂട്ടി ചേ​ർ​ത്തത്. ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അ​റ​സ്റ്റി​ലാ​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ​ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പ​ത്ത​നാ​പു​രം കു​ണ്ട​യം സ്വ​ദേ​ശി​നി അ​ലീ​ന ദി​ലീ​പ്, ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി അ​ക്ഷി​ത, കോ​ട്ട​യം അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി​നി അ​ഞ്ജ​ന മ​ധു എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ​ത്. അ​മ്മു​വി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​ന് … Continue reading അ​മ്മു സ​ജീ​വി​ന്‍റെ മ​ര​ണം; കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർത്ത് പോലീസ്