മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി; പിണ്ഡബലിയിട്ടു; സന്യാസം സ്വീകരിച്ച് ബോളിവുഡ് നടി മമത കുൽക്കർണി
പ്രയാഗ്‍രാജ്: പ്രശസ്ത ബോളിവുഡ് നടി മമത കുൽക്കർണി സന്യാസം സ്വീകരിച്ചു. മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തിയ ശേഷമാണ് അമ്പത്തിരണ്ടുകാരിയായ മമത സന്ന്യാസം സ്വീകരിച്ചത്. കിന്നർ അഖാഡയുടെ ഭാഗമായാണ് സന്യാസദീക്ഷ സ്വീകരിച്ചത്. യാമൈ മമത നന്ദഗിരി എന്നാകും ഇനിയുള്ള പേര്. ഏറെക്കാലമായി സിനിമാമേഖലയിൽനിന്നു വിട്ടുനിൽക്കുന്നു മമത. വിവാഹത്തിനു ശേഷം കെനിയയിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ടു വർഷമായി അഖാഡയുടെ പ്രവർത്തനങ്ങളുമായി മമത സഹകരിക്കുന്നുണ്ട്. സന്യാസം സ്വീകരിക്കുന്ന ചടങ്ങുകളുടെ ഭാഗമായുള്ള പിണ്ഡബലി ഇന്നലെ നിർവഹിച്ചു. 25 വർഷത്തിനുശേഷം ഈ മാസം ആദ്യമാണ് മമത … Continue reading മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി; പിണ്ഡബലിയിട്ടു; സന്യാസം സ്വീകരിച്ച് ബോളിവുഡ് നടി മമത കുൽക്കർണി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed