കൊച്ചി: കളമശ്ശേരിയിൽ കഞ്ചാവ് നട്ടുവളർത്തി വിളവെടുത്ത ശേഷം വിൽപ്പന നടത്തിയ പ്രതി പിടിയിൽ. തൃക്കാക്കര നോർത്ത് പള്ളിലാംകരയിലാണ് സംഭവം. വെസ്റ്റ് ബംഗാൾ സ്വദേശിയായ മിനാജുൽ ശൈഖ് ആണ് പിടിയിലായത്. ഗോഡൌൺ പരിസരത്ത് 5 പൊതികളിലായി 8.670 കി.ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. കീഴില്ലം ദേവകി സദനം വീട്ടിൽ ഷർണയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് കഞ്ചാവ് വളർത്തിയതെന്ന് പോലീസ് പറഞ്ഞു. കളമശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed