പെരുമ്പാവൂർ സ്വദേശിനിയായ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകം; പ്രതി അടുത്ത സുഹൃത്ത്, ഇൻഫോ പാർക്ക് ജീവനക്കാരൻ; ഗിരീഷ് കുമാറിനെ കുടുക്കിയത് സിസിടിവി

കൊച്ചി: പെരുമ്പാവൂർ സ്വദേശിനിയായ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. എറണാകുളം കാക്കനാട് സ്വദേശിയായ ഗിരീഷ് കുമാര്‍ ആണ് പിടിയിലായത്. ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരനാണ് പിടിയിലായ ഗിരീഷ് കുമാര്‍. ജെയ്‌സിയുടെ സ്വര്‍ണ്ണവും പണവും മോഷ്ടിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.  കൊല്ലപ്പെട്ട ജെയ്‌സി എബ്രഹാമിന്റെ അടുത്ത പരിചയക്കാരന്‍ കൂടിയാണ് ഗിരീഷ്. ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്‌മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍  സിസിടിവിയില്‍ നിന്നും അന്നു തന്നെ പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. … Continue reading പെരുമ്പാവൂർ സ്വദേശിനിയായ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകം; പ്രതി അടുത്ത സുഹൃത്ത്, ഇൻഫോ പാർക്ക് ജീവനക്കാരൻ; ഗിരീഷ് കുമാറിനെ കുടുക്കിയത് സിസിടിവി