നടന്നുപോകുന്നതിനിടെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി; ദേശീയപാതയിൽ യുവാവ് രക്തം വാർന്ന് മരിച്ചു

തിരുവനന്തപുരം: കല്ലമ്പലത്ത് ദേശീയപാതയില്‍ വാഹനം ഇടിച്ച് യുവാവ് മരിച്ചു. ചിറയിന്‍കീഴ് മുടപുരം സ്വദേശി വിനോദ് (43) ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു വിനോദിനെ വാഹനം ഇടിച്ചത്.(Accident in national highway; young man died) റോഡിലൂടെ നടന്നുപോകുകയായിരുന്ന വിനോദിനെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവശേഷം വാഹനം നിര്‍ത്താതെ പോയി. അപകടത്തില്‍പ്പെട്ട വിനോദ് റോഡില്‍ വെച്ചു തന്നെ രക്തം വാർന്നു മരിച്ചു. പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ഇടിച്ചു തെറിപ്പിച്ച വാഹനം കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. … Continue reading നടന്നുപോകുന്നതിനിടെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി; ദേശീയപാതയിൽ യുവാവ് രക്തം വാർന്ന് മരിച്ചു