കട്ടപ്പന നഗരത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. അണക്കര രാജാക്കണ്ടം കൊട്ടാരക്കുന്നേല്‍ സുധീഷ്(29) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. A young man broke the gold necklace of a housewife in Kattappana city ഇടുക്കിക്കവല ക്ഷേത്രത്തിനുസമീപത്തുനിന്ന് 65കാരിയുടെ കഴുത്തില്‍നിന്ന് സുധീഷ് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. വിവരമറിഞ്ഞ കട്ടപ്പന എഎസ്പി രാജേഷ്‌കുമാറും സംഘവും ടൗണില്‍നിന്നുതന്നെ യുവാവിനെ പിന്തുടര്‍ന്നുപിടികൂടി. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed