സുൽത്താൻ ബത്തേരി: ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് – സുമ ദമ്പതികളുടെ മകൾ രാജലക്ഷ്മി (2) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ സുൽത്താൻബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടമുണ്ടായത്. നായ്‌ക്കെട്ടിയിൽ നിന്ന് സുൽത്താൻബത്തേരി നഗരത്തിലേക്ക് വരുന്നതിനിടെ കോട്ടക്കുന്നിൽ വച്ച് ഓട്ടോറിക്ഷ യു ടേൺ എടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. രക്ഷിതാക്കളുടെ മടിയിലിരുന്ന കുട്ടി വാഹനത്തിനടിയിൽപ്പെടുകയായിരുന്നു. ഇരുളത്തെ ബന്ധുവീട്ടിലേക്ക് മാതപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം പോകുന്ന വഴിയായിരുന്നു അപകടം. അർജുനൻ, … Continue reading ഓട്ടോറിക്ഷ യു ടേൺ എടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് മറിഞ്ഞു; രക്ഷിതാക്കളുടെ മടിയിലിരുന്ന കുട്ടിയ്ക്ക് വാഹനത്തിനടിയിൽപ്പെട്ട് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed