സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച ശേഷം കവർന്നത് 20 ലക്ഷം രൂപ; കുത്തേറ്റത് പച്ചക്കറി കടയിലെ മനേജർക്ക്; സംഭവം കാലടിയിൽ

കൊച്ചി:  കാലടിയിൽ സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച ശേഷം ലക്ഷങ്ങൾ കവർന്ന് രണ്ടംഗ സംഘം. സ്കൂട്ടറിൽ വരികയായിരുന്ന വികെഡി വെജിറ്റബിൾസിലെ മാനേജർ തങ്കച്ചനാണ് കുത്തേറ്റത്.  ഇയാളിൽ നിന്നും 20 ലക്ഷത്തോളം രൂപയും സംഘം കവർന്നു. ബൈക്കിലെത്തിയ രണ്ടം​ഗസംഘമാണ് തങ്കച്ചനെ ആക്രമിച്ചത്. കാലടി ആലുവ റൂട്ടിൽ ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ക്ലോറോഫോം മണപ്പിച്ച ശേഷം കത്തിക്ക് കുത്തുകയായിരുന്നു. പച്ചക്കറി കടയിലെ കളക്ഷൻ തുക മുതലാളിയെ ഏൽപ്പിക്കാൻ പോകുന്നതിനിടെയാണ് ആക്രമണം നടന്നത്.  തങ്കച്ചനെ കുത്തി … Continue reading സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച ശേഷം കവർന്നത് 20 ലക്ഷം രൂപ; കുത്തേറ്റത് പച്ചക്കറി കടയിലെ മനേജർക്ക്; സംഭവം കാലടിയിൽ