കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ യുവാവിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചു

കോഴിക്കോട്: ബൈക്കിലെത്തിയ മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചതായി യുവാവിന്റെ പരാതി. കുറ്റ്യാടി വടയം സ്വദേശി തീയ്യർകണ്ടി ഷിജിത്തിനെയാണ് (40) ബൈക്കിലെത്തിയ മൂന്നു പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞ ദിവസം നെല്ലിക്കണ്ടിയിലെ കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴാണ് അക്രമമുണ്ടായതെന്ന് ഷിജിത്ത് പറഞ്ഞു. അടിയേറ്റ് ബോധരഹിതനായ ഷിജിത്തിനെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. മർദ്ദിച്ചവരുടെ കൈയ്യിൽ മാരകായുധങ്ങൾ ഉണ്ടായിരുന്നതായി ഷിജിത്ത് കുറ്റ്യാടി പൊലീസിൽ നൽകിയ മൊഴിയിൽ പറഞ്ഞു. അക്രമികൾക്കെതിരെ ശക്തമായ നടപടി … Continue reading കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ യുവാവിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചു