നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ബൈക്ക് ഇടിച്ചു; പെരുമ്പാവൂരിൽ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ബൈക്ക് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കിഴക്കമ്പലം സ്വദേശി നിഖീഷ് (42) ആണ് മരിച്ചത്. പെരുമ്പാവൂർ ടൗണിലെ പച്ചക്കറി മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ് നിഖീഷ്. രാവിലെ പള്ളിപ്പടിയിൽ വച്ച് വളവിൽ നിർത്തിയിട്ട ലോറിയുടെ പിറകിൽ നിഖീഷിന്റെ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. ഭാര്യ: കവിത, മക്കൾ: ആദിദേവ്, ആദിത ബിൻസിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സൂരജ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്; കുവൈത്തിൽ … Continue reading നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ബൈക്ക് ഇടിച്ചു; പെരുമ്പാവൂരിൽ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം