പാലക്കാട് പാചത വാതകവുമായി പോയ ലോറി മറിഞ്ഞ് അപകടം; വാതകം ചോർന്നെങ്കിലും അപകടം ഒഴിവായത് നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന്

പാലക്കാട് പാചത വാതകവുമായി പോയ ലോറി മറിഞ്ഞു അപകടം. കൊപ്പം – വളാഞ്ചേരി പാതയില്‍ കൈപ്പുറത്ത് രാവിലെ പതിനൊന്നോടെയാണ് സംഭവം. കൈപ്പുറം സെന്ററിലാണ് അപകടം ഉണ്ടായത്. കൊപ്പം ഭാഗത്ത് നിന്ന് വളാഞ്ചേരിയിലേക്ക് പോയ ലോറിയാണ് മറിഞ്ഞത്. A lorry carrying LPG overturned in Palakkad സിലിണ്ടറുകളിൽ നിന്ന് വാതകം ചോർന്നെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ദുരന്തം ഒഴിവായി. കൊപ്പം പൊലീസ് എത്തി സ്ഥിതി ഗതികൾ നിയന്ത്രിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല.