സ്വന്തം മകളെ ആറു വർഷത്തോളം ലൈം​ഗിക പീഡനത്തിനിരയാക്കി; യുവതിക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളുരു: സ്വന്തം മകളെ ആറു വർഷത്തോളം ലൈം​ഗിക പീഡനത്തിനിരയാക്കിയിരുന്ന യുവതിക്കെതിരെ കേസെടുത്തു. ബെം​ഗളുരു ആർ.ടി നഗർ പൊലീസാണ് നാൽപ്പത്തഞ്ചുകാരിക്കെതിരെ കേസെടുത്തത്. ആർ ടി നഗറിലെ സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അമ്മയുടെ ലൈം​ഗികപീഡനത്തിന് ഇരയായത്. സ്കൂളിൽ നടത്തിയ കൗൺസിലിം​ഗിലാണ് പതിനഞ്ചുകാരി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ കൗൺസിലർ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. പോക്സോ വകുപ്പുകൾ ചുമത്തിയാണ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്കൂളിൽ നടത്തിയ കൗൺസിലിം​ഗിൽ പതിനഞ്ചുകാരിയുടേത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലായിരുന്നു. വർഷങ്ങളായി അമ്മ തന്നെ ലൈം​ഗിക … Continue reading സ്വന്തം മകളെ ആറു വർഷത്തോളം ലൈം​ഗിക പീഡനത്തിനിരയാക്കി; യുവതിക്കെതിരെ കേസെടുത്ത് പോലീസ്