മലപ്പുറം:മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി അപകടം. പൊന്നാനി എ വി ഹൈസ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികൾക്കിടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ടെത്തിയ കാർ കുട്ടികൾക്കിടയിലേക്ക് പാഞ്ഞുകയറി മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽപ്പെട്ടവർ നിലവിൽ പൊന്നാനി താലൂക്ക് ആശുപത്രിയിലും മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്. പാലക്കാട് പനയമ്പാടത്ത് നാല് … Continue reading പനയമ്പാടത്ത് നാല് വിദ്യാർത്ഥികളുടെ ജീവൻ കവർന്ന അപകടത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പ് മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി; മൂന്ന് വിദ്യാർത്ഥികൾക്ക് പരുക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed