കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ബന്ധുവായ യുവാവിനൊപ്പം തൃശ്ശൂരിലെ ലോഡ്ജിലെത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: താമരശേരിയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ബന്ധുവായ യുവാവിനൊപ്പം തൃശ്ശൂരിലെ ലോഡ്ജിലെത്തി. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പതിമൂന്നുകാരിയെ കാണാതാവുന്നത്. ഇതിന് ശേഷം പതിനാലാം തീയതിയാണ് തൃശൂർ കെ.എസ്.ആ‍ർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ ഇരുവരും എത്തിയത്. മുറിയെടുക്കാനായാണ് യുവാവും പെൺകുട്ടിയും ലോഡ്ജിലെത്തിയതെങ്കിലും ഇരുവരും തിരിച്ചറിയൽ രേഖ നൽകാൻ തയ്യാറാകാത്തതിനാൽ റൂം നൽകിയിരുന്നില്ല. ഇതിന് ശേഷമാണ് ലോഡ്ജ് ജീവനക്കാർ പെൺകുട്ടിയെ കാണാനില്ലെന്ന വാർത്ത ശ്രദ്ധിക്കുന്നത്. വാർത്തയിൽ കണ്ട … Continue reading കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ബന്ധുവായ യുവാവിനൊപ്പം തൃശ്ശൂരിലെ ലോഡ്ജിലെത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്