പള്ളിയിൽ നിന്നിറങ്ങിയ 45കാരനെ കാണാതായി

കൊച്ചി: പള്ളിയിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞിറങ്ങിയ 45കാരനെ കാണാതായി പരാതി. ഭരണങ്ങാനം സ്വദേശി തുരുത്തിക്കാട്ട് ഫെൽവിൻ ജോസ് എന്നയാളെയാണ് കാണാതായത്. എട്ടാം തീയതി മുതൽ ഫെൽവിനെ കാണാനില്ലെന്നാണ് കുടുംബത്തിന്റെ പരാതി. എളംകുളം കരയിൽ ലിറ്റിൽ ഫ്ലവർ പള്ളിയിൽ കുടുംബവുമൊത്ത് പ്രാർഥിക്കാനെത്തിയപ്പോഴാണ് കാണാതായത്. കാണാതാകുന്ന സമയം മെറൂൺ കളർ ചെക് ഷർട്ടും വെള്ള പാന്റുമായിരുന്നു ഫെൽവിന്റെ വേഷം. ദേവാലയത്തിൽ പ്രാർഥിച്ച് തിരിച്ചിറങ്ങിയ ശേഷം കാണാതാകുകയായിരുന്നുവെന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്. ഫെൽവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പരാതിയിൽ പറയുന്നു. ഇയാളെക്കുറിച്ച് എന്തെങ്കിലും … Continue reading പള്ളിയിൽ നിന്നിറങ്ങിയ 45കാരനെ കാണാതായി