പഴനി മുരുകന്‍ ക്ഷേത്രത്തെക്കുറിച്ച് കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല.. തമിഴ്‌നാട്ടിലെ പഴനിയിലുള്ള ഈ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം കേരളത്തിലും അതീവ പ്രശസ്തമാണ്. ഭക്തരുടെയും വിശ്വാസികളുടെയും പ്രകൃതി സ്‌നേഹികളുടെയുമെല്ലാം പ്രിയങ്കരമായ ഒരു കേന്ദ്രം കൂടിയാണ് പഴന
മല താണ്ടി ആ പുണ്യഭൂമിയിലെത്തുന്ന ഏതൊരു വിശ്വാസിയെയും കാത്തിരിക്കുന്നത് അതിമനോഹരമായ പ്രകൃതി ഭംഗി കൂടിയാണ്.. മലയ്ക്ക് മുകളില്‍ നിന്ന് കാണുന്ന പഴനി നഗരവും പരിസര പ്രദേശങ്ങളും ഏതൊരു സഞ്ചാരിയുടെയും മനസ് നിറയ്ക്കും. തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ എന്ന ജില്ലയിലാണ് ഹില്‍സ്റ്റേഷന്‍ കൂടിയായ പഴനിയുള്ളത്. രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണിതെന്ന് പറയപ്പെടുന്നു. കാര്‍ത്തികേയന്‍, മുരുകന്‍, കുമാരന്‍, സ്‌കന്ദന്‍, ഷണ്‍മുഖന്‍, വേലായുധന്‍, ആണ്ടവന്‍, ശരവണന്‍ എന്നീ പേരുകളിലെല്ലാം ഭക്തര്‍ ആരാധിക്കുന്ന സുബ്രഹ്‌മണ്യ സ്വാമിയുടെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രം കൂടിയാണിത്..
മല താണ്ടി ആ പുണ്യഭൂമിയിലെത്തുന്ന ഏതൊരു വിശ്വാസിയെയും കാത്തിരിക്കുന്നത് അതിമനോഹരമായ പ്രകൃതി ഭംഗി കൂടിയാണ്.. മലയ്ക്ക് മുകളില്‍ നിന്ന് കാണുന്ന പഴനി നഗരവും പരിസര പ്രദേശങ്ങളും ഏതൊരു സഞ്ചാരിയുടെയും മനസ് നിറയ്ക്കും. തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ എന്ന ജില്ലയിലാണ് ഹില്‍സ്റ്റേഷന്‍ കൂടിയായ പഴനിയുള്ളത്. രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണിതെന്ന് പറയപ്പെടുന്നു. കാര്‍ത്തികേയന്‍, മുരുകന്‍, കുമാരന്‍, സ്‌കന്ദന്‍, ഷണ്‍മുഖന്‍, വേലായുധന്‍, ആണ്ടവന്‍, ശരവണന്‍ എന്നീ പേരുകളിലെല്ലാം ഭക്തര്‍ ആരാധിക്കുന്ന സുബ്രഹ്‌മണ്യ സ്വാമിയുടെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രം കൂടിയാണിത്..
പഴനി എന്ന പേരിന് പിന്നിലും പഴനി മലയിലിരിക്കുന്ന മുരുകന്റെ പ്രതിഷ്ഠയ്ക്ക് പിന്നിലും ഏറെ പഴക്കം ചെന്ന ഒരു പുരാണകഥയുണ്ട്. ആ കഥയിങ്ങനെയാണ്.. ഒരിക്കല്‍ നാരദ മഹര്‍ഷി പരമശിവനെ സന്ദര്‍ശിച്ച് അറിവിന്റെ പഴമായ ജ്ഞാനപ്പഴം നല്‍കി. ഇത് തന്റെ പുത്രന്മാരായ ഗണപതിക്കും സുബ്രഹ്‌മണ്യനും തത്തുല്യമായി വീതിച്ച് നല്‍കാന്‍ പരമശിവന്‍ തുനിഞ്ഞപ്പോള്‍ നാരദമഹര്‍ഷി തടഞ്ഞു. പഴം വീതിച്ചാല്‍ അതിന്റെ അമൂല്യ ശക്തി നഷ്ടപ്പെടുമെന്നായിരുന്നു നാരദന്റെ വാദം. തുടര്‍ന്ന് മക്കളില്‍ ഏറ്റവും ബുദ്ധിമാനായ പുത്രനെ കണ്ടെത്തി പഴം സമ്മാനിക്കാന്‍ ഭഗവാന്‍ തീരുമാനിച്ചു. ഈ ലോകത്തെ മൂന്ന് പ്രാവശ്യം വലം വെച്ച് ആദ്യമെത്തുന്നയാള്‍ക്ക് ജ്ഞാനപ്പഴം നല്‍കുമെന്നായി പരമശിവന്‍. ഇത് കേട്ടപ്പോള്‍ തന്നെ മുരുകന്‍ തന്റെ മയില്‍വാഹനമെടുത്ത് ലോകം ചുറ്റാന്‍ സഞ്ചരിച്ചു. എന്നാല്‍ മാതാപിതാക്കള്‍ പ്രപഞ്ചത്തിന് തുല്യമാണെന്ന് വിശ്വസിച്ച ഗണപതി അച്ഛനമ്മമാരെ മൂന്ന് തവണ വലംവെച്ചു. ഗണപതിയുടെ വിവേകത്തിലും ബുദ്ധിയിലും സന്തുഷ്ടനായ മഹാദേവന്‍ ജ്ഞാനപ്പഴം ഗണപതിക്ക് തന്നെ സമ്മാനിച്ചു. എന്നാല്‍ തന്റെ അദ്ധ്വാനവും പരിശ്രമവും പാഴായി എന്നറിഞ്ഞ മുരുകന്‍ മാതാപിതാക്കളോട് പിണങ്ങി കൈലാസത്തില്‍ നിന്നിറങ്ങി പഴനിമലയിലെത്തി. തിരിച്ചു വിളിക്കാനെത്തിയ ശിവനും പാര്‍വ്വതിയും മുരുകനെ സമാധാനിപ്പിക്കാന്‍ പറഞ്ഞ വാക്കുകളാണ് പഴം നീ.. ഇതാണ് പിന്നീട് ലോപിച്ച് പഴനി എന്നായത്.
സര്‍വ്വ രോഗങ്ങള്‍ക്കും ശമനമാകുന്ന ദിവ്യൗഷധമാണ് ശ്രീമുരുകന്റെ പുണ്യ വിഗ്രഹമെന്നാണ് വിശ്വാസം. ഒറ്റയ്ക്കെടുത്താല്‍ മഹാവിഷവും പ്രത്യേക അനുപാതത്തില്‍ തമ്മില്‍ ലയിപ്പിച്ചാല്‍ മഹാ ഔഷധവും ആകുന്ന ഒമ്പത് പാഷാണങ്ങള്‍ സംയോജിപ്പിച്ചാണ് മുരുക വിഗ്രഹം തീര്‍ത്തിരിക്കുന്നത്. നാലായിരത്തിലേറെ ഒറ്റ മൂലികളില്‍ നിന്നായി 81 ഭൈഷജ കൂട്ടുകള്‍ വേര്‍തിരിച്ച് അവയെ വീണ്ടും ലയിപ്പിച്ച് 9 മഹാ പാഷാണങ്ങള്‍ തയ്യാറാക്കി. വീരം, പൂരം, രസം, ജാതിലിംഗം, കണ്ടകം, ഗൗരീ പാഷാണം, വെള്ള പാഷാണം, മൃദര്‍ശ്ശിങ്ക്, ശിലാസത്ത് എന്നീ ഒമ്പത് പാഷാണങ്ങളുടെ കൂട്ടിനെ പ്രത്യേക താപനിലയില്‍ ചൂടാക്കിയും തണുപ്പിച്ചും മണ്ണിനടിയില്‍ കുഴിച്ചിട്ടും വീണ്ടുമെടുത്ത് ചൂടാക്കിയുമാണ് വിഗ്രഹം നിര്‍മിക്കാനുള്ള മിശ്രിതം തയ്യാറാക്കിയതെന്ന് പറയപ്പെടുന്നു. പഴനിമലയിലെത്തിയ സിദ്ധ ഭോഗര്‍ അവിടെ ദണ്ഡായുധപാണിയായ ബാലസന്ന്യാസിയുടെ ചൈതന്യമുണ്ടെന്ന് മനസിലാക്കിയാണ് നവപാഷാണ വിഗ്രഹം നിര്‍മ്മിച്ചതെന്നാണ് ചരിത്രം.
ബാലനായും സന്ന്യാസിയായും വേട്ടക്കാരനായും രാജാവായുമെല്ലാം പഴനിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ഭഗവാന്‍ മുരുകനെ അലങ്കരിക്കാറുണ്ട്. ഭക്തര്‍ മൊട്ടയടിച്ചും കാവടിയേന്തിയുമെല്ലാം മല കയറുന്നതും ഇവിടുത്തെ പ്രധാന വഴിപാടാണ്. ബാലമുരുകന്റെ ശിരസിനോട് സാമ്യം തോന്നുകയാണ് തല മുണ്ഡനം ചെയ്യുകയെന്ന വിശ്വാസത്തിന് ആധാരം. വൈകിട്ട് തലമുണ്ഡനം ചെയ്ത ശേഷം ചന്ദനം തേച്ച്, രാത്രി മുഴുവന്‍ അത് സൂക്ഷിക്കുകയെന്നത് ഭക്തരുടെ രീതിയാണ്. തൈപൂയം, വൈകാശി വിശാഖം, തൃക്കാര്‍ത്തിക എന്നിവയാണ് പഴനിയിലെ പ്രധാന ഉത്സവങ്ങള്‍. മലകയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് റോപ് വേ വഴിയും മറ്റും മുകളിലെത്താന്‍ സൗകര്യവുമുണ്ട്.