web analytics

മുടി മുറിച്ചതിന് പിന്നാലെ മാനസികാസ്വാസ്ഥ്യം; മണവാളനെ മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ബുധനാഴ്ചയാണ് മണവാളനെ മാനസികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്

തൃശൂർ: വിദ്യാർത്ഥികളെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹീൻ ഷായെ മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ജയിലിലെത്തിച്ചതിന് പിന്നാലെ പ്രതിയുടെ മുടി പോലീസ് മരിച്ചിരുന്നു. ഇതിന് പിന്നാലെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെയാണ് തൃശൂരിലുള്ള മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.(Youtuber Manavalan admitted in mental health centre)

ബുധനാഴ്ചയാണ് മണവാളനെ മാനസികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ജയിൽ ചട്ടം അനുസരിച്ചാണ് മണവാളന്റെ മുടി മുറിച്ചതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. ജയിൽ ചട്ട പ്രകാരം പ്രതികൾക്കും തടവുപുള്ളികൾക്കും വൃത്തിയുണ്ടാകണമെന്നും ശരീരശുദ്ധി വേണമെന്നും നിർബന്ധമാണ്.

കേരളവർമ കോളേജിലെ രണ്ട് വിദ്യാർത്ഥികളെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കഴിഞ്ഞ ദിവസം മണവാളനെ അറസ്റ്റ് ചെയ്തത്. പത്ത് മാസം ഒളിവിലായിരുന്ന പ്രതിയെ കുടകിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

Related Articles

Popular Categories

spot_imgspot_img