ബാറിൽ സംഘർഷം; യുവാവ് കുത്തേറ്റ് മരിച്ചു

കൊല്ലം: ബാറിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു. കൊല്ലം ചടയമംഗലത്ത് ആണ് കൊലപാതകം നടന്നത്. കലയം പാട്ടം സുധീഷ്ഭവനിൽ സുധീഷ് (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11നായിരുന്നു സംഭവം. ചടയമം​ഗലത്തുള്ള പേൾ ബാറിന് സമീപത്ത് വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി സുധീഷും സെക്യൂരിറ്റി ജീവനക്കാരനും തമ്മിൽ തർക്കം നടന്നു. ബാറിൽ പണി നടക്കുന്നതിനാൽ വാഹനം പാർക്ക് ചെയ്യരുതെന്ന് സെക്യൂരിറ്റി ജീവനക്കാരനായ ജിബിൻ അറിയിക്കുകയായിരുന്നു. ഇത് കേൾക്കാതെ സുധീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ബാറിന്റെ കോമ്പൗണ്ടിനുള്ളിൽ തന്നെ വാഹനം പാർക്ക് … Continue reading ബാറിൽ സംഘർഷം; യുവാവ് കുത്തേറ്റ് മരിച്ചു