പൂക്കടയുടെ മറവില്‍ മദ്യവില്‍പ്പന; യുവാവ് അറസ്റ്റിൽ

മലപ്പുറം: പൂക്കടയുടെ മറവില്‍ മദ്യവില്‍പ്പന നടത്തിയ യുവാവിനെ പിടികൂടി. മലപ്പുറം വണ്ടൂരിലാണ് സംഭവം. വണ്ടൂർ മേലേമഠം സ്വദേശി കുപ്പേരി സജീവി (45)നെയാണ് വണ്ടൂർ പൊലീസും നിലമ്പുർ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ഏഴര ലിറ്റർ വിദേശ മദ്യവുമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ ഡിവൈഎസ്പി സാജു കെ.അബ്രഹാമിന് ലഭിച്ച വിവരത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ വണ്ടൂർ പൊലീസും ഡാൻസാഫ് ടീമും സംയുക്ത പരിശോധന നടത്തുകയായിരുന്നു. ബീവറേജില്‍ നിന്ന് വാങ്ങുന്ന മദ്യം കൂടിയ വിലക്ക് വില്‍പ്പന … Continue reading പൂക്കടയുടെ മറവില്‍ മദ്യവില്‍പ്പന; യുവാവ് അറസ്റ്റിൽ