തൃശൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ ആശുപത്രിയിൽ

തൃശൂർ: തൃശൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തൃശൂർ വടക്കാഞ്ചേരിയിൽ ആണ് സംഭവം. വടക്കാഞ്ചേരി സ്വദേശി സേവ്യറാണ് (45) കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അനീഷിനും കുറ്റത്തിട്ടുണ്ട്. ക്രിമിനൽ കേസിലെ പ്രതി വിഷ്ണുവാണ് ഇരുവരെയും ആക്രമിച്ചത്. സംഭവ ശേഷം ഇയാൾ ഒളിവിൽ പോയി. സേവ്യറും അനീഷും വിഷ്ണുവിനെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കുത്തേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.