ബുള്ളറ്റ് യാത്രകൾ മാധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ, ലഹരി വിറ്റ് ലക്ഷങ്ങളുണ്ടാക്കി യുവതി; ബുള്ളറ്റ് ലേഡിയുടേത് കാഞ്ഞബുദ്ധി

കണ്ണൂർ: കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെ പയ്യന്നൂരിൽ നിന്നും ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന നിഖില ലഹരിമരുന്നുമായി പിടിയിലായത്. മുല്ലക്കോട് സ്വദേശിനിയായ നിഖിലയെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത് നാല് ഗ്രാം മെത്താഫിറ്റമിനുമായാണ്. മുമ്പും ലഹ​രിക്കേസുകളിൽ പ്രതിയായിട്ടുള്ള യുവതിയെ സംബന്ധിച്ച കൂടുതൽ ത്തെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബുള്ളറ്റിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ യാത്ര ചെയ്താണ് നിഖില ആദ്യം വാർത്തകളിൽ ഇടംപിടിച്ചത്. പഠിക്കാൻ മിടുക്കിയായിരുന്നു നിഖില. പഠനശേഷം പയ്യന്നൂരിൽ ഒരു സ്ഥാപനത്തിൽ ഇവർ സെയിൽസ് ​ഗേളായി ജോലി ചെയ്തിരുന്നെന്നും വിവരമുണ്ട്. … Continue reading ബുള്ളറ്റ് യാത്രകൾ മാധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ, ലഹരി വിറ്റ് ലക്ഷങ്ങളുണ്ടാക്കി യുവതി; ബുള്ളറ്റ് ലേഡിയുടേത് കാഞ്ഞബുദ്ധി