അബദ്ധത്തിൽ വീണത് ജിലേബി തയ്യാറാക്കുന്ന പാത്രത്തിലേക്ക്; ഗുരുതരമായി പൊള്ളലേറ്റ് യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം: ജിലേബി തയ്യാറാക്കുന്ന പാത്രത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊളത്തുപ്പറമ്പ് ചെറുപറമ്പിൽ ഷഹാന(24) ആണ് മരിച്ചത്. കഴിഞ്ഞമാസം കണ്ണമംഗലത്തെ വിവാഹ വീട്ടിൽവച്ചാണ് ഷഹാനയ്‌ക്ക് അപകടം സംഭവിച്ചത്. അബദ്ധത്തിൽ ജിലേബി തയ്യാറാക്കുന്ന പാത്രത്തിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഷഹാനയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. ഷഫീഖാണ് ഷഹാനയുടെ ഭർത്താവ്. ഷഹ്‌മാൻ ആണ് മകൻ. കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ്; 5 കുട്ടികൾ ആശുപത്രിയിൽ;പരീക്ഷകൾ മാറ്റി കൊച്ചി: കളമശേരിയിൽ വൈറൽ … Continue reading അബദ്ധത്തിൽ വീണത് ജിലേബി തയ്യാറാക്കുന്ന പാത്രത്തിലേക്ക്; ഗുരുതരമായി പൊള്ളലേറ്റ് യുവതിക്ക് ദാരുണാന്ത്യം