വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​; പുക്കാട്ടുപടി സ്വദേശിനി പിടിയി​ൽ

കൊ​ച്ചി: വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ യു​വ​തി പിടിയി​ൽ. പാ​ലാ​രി​വ​ട്ടത്ത് ജീ​നി​യ​സ് ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്ന ആ​ലു​വ പൂ​ക്കാ​ട്ടു​പ​ടി സ്വ​ദേ​ശി സ​ജീ​ന​യാ​ണ് (39) അ​റ​സ്റ്റി​ലാ​യ​ത്. പു​ത്ത​ൻ​കു​രി​ശ്, തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളു​ടെ പ​രാ​തി​യി​ൽ കൊച്ചി പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ലാ​ണു ന​ട​പ​ടി. സ​ജീ​ന​യ്ക്കെ​തി​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി എ​ട്ട് വ​ഞ്ച​നാ​കേ​സു​ക​ളു​ണ്ടെന്ന് പോലീസ് പറഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.