വഴിയിൽ സഹായിക്കാൻ ആരുമെത്തിയില്ല; വാഹനം തട്ടി മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് 80 കിലോമീറ്റർ യുവാവിന്റെ ദയനീയ യാത്ര; വീഡിയോ

അജ്ഞാത വാഹനം തട്ടി മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് യുവാവ് ഓടിയത് 80 കിലോമീറ്റർ ദൂരം. നാഗ്പൂർ -മധ്യപ്രദേശ് ഹൈവേയിൽ ദിയോലപാറിൽ ഞായറാഴ്ചയാണ് യുവാവ് ഇരുചക്രവാഹനത്തെ ആംബുലൻസാക്കി മാറ്റിയത്. ആരും സഹായിക്കാനുമില്ലാതെ മണിക്കൂറുകൾ കാത്തിരുന്നു മടുത്തപ്പോഴാണ് യുവാവ് വേദനകൾ അടക്കിപ്പിടിച്ച് സ്വന്തം ബൈക്കിന് പിന്നിൽ ഭാര്യയുടെ ജീവനറ്റ ശരീരം കെട്ടിവെച്ച് യാത്ര ചെയ്തത്. മധ്യപ്രദേശുകാരനായ അമിത് ബുംറ യാദവ് എന്ന 36കാരനാണ്, ഭാര്യ ഗ്യാർഷി യാദവിന്റെ (35) മൃതദേഹവുമായി ബൈക്കിൽ 80 കിലോമീറ്റർ ദൂരം ഓടിയത്. … Continue reading വഴിയിൽ സഹായിക്കാൻ ആരുമെത്തിയില്ല; വാഹനം തട്ടി മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് 80 കിലോമീറ്റർ യുവാവിന്റെ ദയനീയ യാത്ര; വീഡിയോ