കൈവിരലിലെ മോതിരത്തിന് മുകളിലൂടെ മാംസം വളർന്നു, മുറിച്ചു മാറ്റണമെന്ന് ഡോക്‌ടർമാർ; യുവാവിന് രക്ഷകരായി അഗ്നിരക്ഷാ സേന

തിരുവനന്തപുരം: കൈവിരലിൽ ഇട്ടിരുന്ന മോതിരത്തിന്റെ മുകളിലൂടെ മാംസം വളർന്ന് ദുരിതത്തിലായ യുവാവിന് രക്ഷകരായി അഗ്നിരക്ഷാ സേന. വിരൽ മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്നാണ് അഗ്നിരക്ഷാ സേനയുടെ സഹായം തേടിയത്. കൊല്ലം സ്വദേശി രതീഷിന്റെ കയ്യിലാണ് മോതിരം കുടുങ്ങിയത്. കുറേയേറെ വർഷങ്ങളായി രതീഷ് സ്റ്റീൽ മോതിരങ്ങളും സ്റ്റീൽ സ്‌പ്രിംഗ് മോഡൽ മോതിരവും ഇടതുകൈവിരലിൽ ഉപയോഗിക്കുന്നുണ്ട്. മുമ്പ് പലതവണ മോതിരം ഊരിമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. തുടർന്ന് മോതിരത്തിന്റെ മുകളിലൂടെ ദശ വളർന്ന് മോതിരം മൂടുന്ന അവസ്ഥ എത്തിയപ്പോൾ രതീഷ് … Continue reading കൈവിരലിലെ മോതിരത്തിന് മുകളിലൂടെ മാംസം വളർന്നു, മുറിച്ചു മാറ്റണമെന്ന് ഡോക്‌ടർമാർ; യുവാവിന് രക്ഷകരായി അഗ്നിരക്ഷാ സേന