മുണ്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു

പാലക്കാട്: യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പാലക്കാട് മുണ്ടൂരിലാണ് സംഭവം. മുണ്ടൂര്‍ സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. സംഭവത്തിൽ അയല്‍വാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മണികണ്ഠന്‍ വീട്ടില്‍ ഒറ്റയ്ക്ക് ആണ് താമസിക്കുന്നത്. അയല്‍വാസികളായ വിനോദും സഹോദരനും ഇടയ്‌ക്കൊക്കെ മദ്യപിക്കാനായി മണികണ്ഠനെ വീട്ടിലേക്ക് വിളിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാത്രിയിലും സമാനമായ നിലയില്‍ ഇവർ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാട്ടുകാര്‍ ചേര്‍ന്നാണ് അയല്‍വാസിയായ … Continue reading മുണ്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു