മദ്യപാനത്തിനിടെ തർക്കം; എറണാകുളത്ത് യുവാവിനെ മർദിച്ചുകൊന്നു

കൊച്ചി: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ സുഹൃത്ത് മർദിച്ചു കൊലപ്പെടുത്തി. എറണാകുളം മലയാറ്റൂരിളാണ് സംഭവം. മലയാറ്റൂര്‍ സ്വദേശി ഷിബിനാണ് മരിച്ചത്. സുഹൃത്ത് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ട് അഞ്ചോടെയാണ് സംഭവം. കനാലിന്റെ കരയിലിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് വിഷ്ണു ഷിബിനെ ക്രൂരമായി മര്‍ദിച്ചു. പിന്നാലെ വിഷ്ണു തന്നെ ഷിബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷിബിന്റെ മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരൂർക്കാട് അപകടം; ഒരു പെൺകുട്ടി കൂടി മരിച്ചു പെരിന്തൽമണ്ണ: തിരൂർക്കാട് … Continue reading മദ്യപാനത്തിനിടെ തർക്കം; എറണാകുളത്ത് യുവാവിനെ മർദിച്ചുകൊന്നു