കായലിൽ ഹെല്‍മറ്റ് ധരിച്ച നിലയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: തൃശ്ശൂരിൽ കായലിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഐനിക്കാട് മുള്ളൂർ കായലിലാണ് സംഭവം. കായലിൽ പൊന്തി കിടക്കുന്ന നിലയിൽ നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിൽ നിന്ന് തൃശ്ശൂർ അടാട്ട് സ്വദേശി പ്രസാദിന്‍റെ ആധാർ കാർഡും കണ്ടെടുത്തു. പിന്നാലെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കൊലപാതകമല്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ സർക്കാർ സ്കൂളിലെ പ്യൂണിനെ … Continue reading കായലിൽ ഹെല്‍മറ്റ് ധരിച്ച നിലയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി