കോട്ടയത്ത് ബാറിലെ പാർക്കിങ്ങിൽ നിർത്തിയിട്ട കാറിൽ യുവാവ് മരിച്ചനിലയിൽ

കോട്ടയം: ബാറിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മണർകാട് ആണ് സംഭവം. രാജ് റീജന്റ് മാന്തറപ്പറമ്പിൽ എം.ബി. മഹേഷ്‌ (46) ആണ്‌ മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം. ബാറിൽ നിന്നിറങ്ങിയ മഹേഷ് കാറിനുള്ളിലേക്ക് കയറിയിരുന്നു. എന്നാൽ വാഹനം നീങ്ങാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കടലിൽ നീന്തുന്നതിനിടെ രണ്ടു യുവാക്കളെ കാണാതായി കണ്ണൂർ: അഴീക്കോട് … Continue reading കോട്ടയത്ത് ബാറിലെ പാർക്കിങ്ങിൽ നിർത്തിയിട്ട കാറിൽ യുവാവ് മരിച്ചനിലയിൽ